മാറാട് കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജോസഫ്.പി.തോമസ് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് ഫിബ്രവരി 20 തിങ്കളാഴ്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2-003 മെയ് രണ്ടിനാണ് മാറാട് ഒന്‍പതുപേരെ കൂട്ടക്കൊല ചെയ്തത്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും 2003 ആഗസ്ത് 23ന് കമ്മീഷന്‍ ചുമതലയേല്‍ക്കുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് രാഷ്ട്രീയ, സാംസ്കാരിക നേതാക്കളുള്‍പ്പെടെയുള്ള 121 പേരില്‍ നിന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു.












Click it and Unblock the Notifications