പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: തൃശൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ബിനോയിയുടെ മരണവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സി.രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്താന്‍ പൊലീസ് നടപടികളെടുത്തുവരികയാണെന്ന മന്ത്രി വക്കം പുരുഷോത്തമന്റെ മറുപടിയെ തുടര്‍ന്ന് അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. തൃശൂരില്‍ ഗുണ്ടാമാഫിയ വിളയാട്ടമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അടിയന്തര പ്രമേയ ചര്‍ച്ചയെ പിന്തുണയ്ക്കാന്‍ ഡിഐസി നിയമസഭാകക്ഷി നേതാവ് ടി.എം. ജേക്കബ് തയ്യാറാകാത്തത് ശ്രദ്ധേയമായി. പ്രതിപക്ഷം ഇറങ്ങിപ്പോയിട്ടും ജേക്കബ്ബ് സഭയില്‍ തുടര്‍ന്നു.












Click it and Unblock the Notifications