രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ നയം: വി.എസ്
തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങളാണ് രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ തൃശൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ബിനോയിയുടെ മരണവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു വി.എസ്.
ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും ഒരുപോലെ സഹായിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. വര്‍ഗീയ ശക്തികളുടെ വോട്ട് നേടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഈ ശക്തികളെ പ്രീണിപ്പിക്കുന്നു.
സര്‍ക്കാരിന്റെ ഈ നയമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതെന്നും വി.എസ് ആരോപിച്ചു.












Click it and Unblock the Notifications