എന്നെ ജീവനോടെ പിടികൂടാനാവില്ലെന്ന് ബിന്‍ ലാദന്‍
കെയ്റോ: തന്നെ ഒരിക്കലും ജീവനോടെ പിടികൂടാനാവില്ലെന്ന് അല്‍ ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍. ഒരു തീവ്രവാദി സംഘടനയുടെ വെബ് സൈറ്റിലൂടെ പുറത്തുവനിട്ട ടേപ്പിലാണ് ലാദന്‍ ഈ പ്രഖ്യാപനം നടത്തിയത്.
ജനവരി 19ന് അല്‍ ജസീറ ചാനല്‍ സംപ്രേഷണം ചെയ്ത ടേപ്പിന്റെ പൂര്‍ണരൂപമാണ് വെബ് സൈറ്റിലൂടെ പുറത്തുവിട്ടത്. അമേരിക്കന്‍ മണ്ണില്‍ അല്‍ കെയ്ദ ഉടന്‍ പുതിയ ആക്രമണം അഴിച്ചുവിടുമെന്നും ബിന്‍ലാദന്‍ പറഞ്ഞു.
ഞാന്‍ സ്വതന്ത്രനായി മാത്രം ജീവിക്കാന്‍ മാത്രം വിധിക്കപ്പെട്ടവനാണ്. ഏതെങ്കിലും തരത്തില്‍ മരണത്തിന്റെ രുചി അറിയേണ്ടിവരികയാണെങ്കില്‍ അപമാനിതനായും കബളിപ്പിക്കപ്പെട്ടവനായും മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- 11 മിനുട്ടും 26 സെക്കന്റും ദൈര്‍ഘ്യമുള്ള ടേപ്പില്‍ ലാദന്‍ പറയുന്നു.
സദ്ദാം നടത്തിയ കുറ്റകൃകത്യങ്ങളുമായി യാതൊരു വ്യത്യാസവുമില്ലാത്ത വിധം പ്രാകൃതമായ ചെയ്തികളാണ് അമേരിക്കന്‍ സൈന്യം നടത്തുന്നതെന്ന് ലാദന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications