ഇന്ത്യന്‍ കോഴിയിറച്ചിക്ക് ഗള്‍ഫിലും നേപ്പാളിലും നിരോധനം
ദുബായ്: പക്ഷിപ്പനി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കക്ക് പുറമെ ഗള്‍ഫിലും നേപ്പാളിലും ഇന്ത്യയില്‍ നിന്നുള്ള കോഴിയിറക്കുമതി നിരോധിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം കോഴിയിറച്ചിയും മുട്ടയും ലഭ്യമാക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകിരിച്ചിട്ടുണ്ട്.
കരമാര്‍ഗവും കടല്‍ മാര്‍ഗവും വിമാനമാര്‍ഗവും പക്ഷിപ്പനിബാധിതമായ ഉല്‍പ്പന്നങ്ങള്‍ എത്താതിരിക്കാന്‍ എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
പക്ഷിപ്പനിയെ തുടര്‍ന്ന് നേപ്പാളിലും ഇന്ത്യയില്‍ നിന്നുള്ള കോഴികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും പക്ഷിപ്പനി കണ്ടതിനെ തുടര്‍ന്നാണ് ഈ നിരോധനമെന്നും പക്ഷിപ്പനിയില്ലെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ഉറപ്പുനല്‍കിയ ശേഷമേ നിരോധനം നീക്കുകയുള്ളൂവെന്നും നേപ്പാള്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications