ബാഗ്ദാദിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖിലെ മധ്യബാഗ്ദാദില്‍ ഫിബ്രവരി 20 തിങ്കളാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു.
ബാബ് സാര്‍ഖിയിലെ ലിബറേഷന്‍ സ്ക്വയറില്‍ രാവിലെ എട്ടുമണിയോടടുപ്പിച്ചാണ് സ്ഫോടനമുണ്ടായത്. ജോലിക്കു പോകാന്‍ ഒരുകൂട്ടം തൊഴിലാളികള്‍ കാത്തുനിന്നിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഈ തൊഴിലാളികളില്‍ പെട്ടവരാണ് മരിച്ചവരും പരിക്കേറ്റവരും.












Click it and Unblock the Notifications