ശ്രീലങ്ക ഇന്ത്യയില്‍ നിന്നുളള കോഴിയിറക്കുമതി നിരോധിച്ചു
കൊളംബോ: ഇന്ത്യയില്‍ നിന്നുള്ള കോഴിയുല്‍പ്പന്നങ്ങളുടെ ഇറക്കുമതി ശ്രീലങ്ക നിരോധിച്ചു. പക്ഷിപ്പനി ഇന്ത്യയേയും ബാധിച്ചുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണിത്.
ഇന്ത്യയില്‍ നിന്നുള്ള കോഴിയുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും ഇന്ത്യയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചവര്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്ത് പക്ഷിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications