ബെസ്റ് ബേക്കറി കേസിലെ വിധി ഫിബ്രവരി 24ലേക്ക് മാറ്റി
മുംബൈ: ബെസ്റ് ബേക്കറി കേസിലെ വിധിപറയുന്നത് മുംബൈയിലെ ഒരു സെഷന്‍സ് കോടതി ഫിബ്രവരി 24ലേക്ക് മാറ്റി. കോടതി കൂടിയയുടനെ പ്രത്യേകകാരണമൊന്നും പറയാതെ വിധിപറയുന്നത് മാറ്റിയതായി ജഡ്ജി എ.എം തിപ്സെ അറിയിക്കുകയായിരുന്നു.
കേസില്‍ വിചാരണ നേരിടുന്ന 17 പേരെയും കനത്ത സുരക്ഷാസന്നാഹങ്ങളോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആകെ 21 പേരുള്ള കേസില്‍ നാലുപേര്‍ ഇപ്പോഴും ഒളിവിലാണ്.
2002 മാര്‍ച്ച് ഒന്നിനാണ് 14 പേരുടെ മരണത്തിനിടയാക്കിയ ബെസ്റ് ബേക്കറി സംഭവമുണ്ടായത്. ഗോന്ധ്ര കലാപത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു ഈ കൊലപാതകങ്ങളും. വഡോദരയിലെ ഒരു അതിവേഗ കോടതിയിലാണ് ആദ്യം ഈ കേസിന്റെ വിചാരണ നടന്നത്. ഈ കോടതി കേസില്‍ എല്ലാവരേയും കുറ്റവിമുക്തരാക്കിയിരുന്നു.
പിന്നീട് കേസിലെ മുഖ്യസാക്ഷിയായ സഹീറ ഷെയ്ഖ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതനുസരിച്ച് അതിവേഗ കോടതി വിധി സുപ്രീംകോടതി തളളുകയും കേസ് വിചാരണ മുംബൈയിലെ സെഷന്‍സ് കോടതിയിലേക്ക് മാററുകയുമായിരുന്നു.
കേസ് വിചാരണക്കിടെ സഹീറയും സഹോദരന്മാരും പ്രതികള്‍ക്കനൂകൂലമായി മൊഴിമാറ്റിപ്പറഞ്ഞിരുന്നു.












Click it and Unblock the Notifications