മൂടല്‍മഞ്ഞ്: ദില്ലിയില്‍ വിമാനസര്‍വീസുകള്‍ തടസപ്പെട്ടു
ദില്ലി: ദില്ലിയില്‍ മൂടല്‍മഞ്ഞ് കാരണം ഫിബ്രവരി 21 തിങ്കളാഴ്ച നാലുമണിക്കൂറോളം വിമാനസര്‍വീസുകള്‍ തടസപ്പെട്ടു.
പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഒന്‍പത് മണി വരെ റണ്‍വേയില്‍ കാഴ്ചക്കുറവ് അനുഭവപ്പെട്ടതിനാല്‍ വിമാനങ്ങളൊന്നും തന്നെ സര്‍വീസ് നടത്തിയില്ല. പിന്നീട് ഒന്‍പതേകാലോടെയാണ് സര്‍വീസുകള്‍ തുടങ്ങിയത്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയിലേക്കുള്ള പല വിമാനസര്‍വീസുകളും തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications