വളര്‍ത്തുനായക്ക് മുസ്ലീം പേര്: മനീഷ കൊയ്രാളക്ക് പൊലീസ് സംരക്ഷണം
മുംബൈ: പ്രശസ്ത സിനിമാതാരം മനീഷ കൊയ്രാളക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി. തന്റെ വളര്‍ത്തുനായക്ക് മനീഷ മുസ്ലീംനേതാവിന്റെ പേരിട്ടുവെന്നും ഇതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍ രംഗത്തെത്തിയിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
പ്രശ്നങ്ങളുണ്ടാകുന്നത് തടയുവാനായി മനീഷയുടെ വീടിന് ചുറ്റും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
എന്നാല്‍ നായയുടെ പേര് സംബന്ധിച്ച വിവാദം ശരിയല്ലെന്നും മനീഷക്ക് വളര്‍ത്തുനായ ഇല്ലെന്നുമാണ് പൊലീസ് ഭാഷ്യം.












Click it and Unblock the Notifications