നമ്മുടെ നിയമസഭ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഇന്ത്യയിലെ ഇളംതലമുറ ജനാധിപത്യ സങ്കല്‍പ്പങ്ങളെക്കുറിച്ചും നിയമ നിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മനസിലാക്കേണ്ടത് ആവശ്യമാണെന്ന് നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭയുടെ സുവര്‍ണ ജൂബിലി വര്‍ഷം പ്രമാണിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച നമ്മുടെ നിയമസഭ എന്ന പുസ്തകത്തിന്റെ പ്രകാശകര്‍മം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ. ടി. മുഹമ്മദ്ബഷീര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം. ശിവശങ്കരന്‍, നിയമസഭാ സെക്രട്ടറി എം. സി. വത്സന്‍, വിദ്യാഭ്യാസ സെക്രട്ടറി ലിഡാജേക്കബ് എന്നിവര്‍ പങ്കെടുത്തു.
സ്കൂളുകളിലെ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ഈ പുസ്തകം എല്ലാ ലൈബ്രറികള്‍ക്കും നല്‍കാനാണ് പദ്ധതി.












Click it and Unblock the Notifications