നാണ്യവിളകള്‍ പ്രത്യേക പട്ടികയില്‍ പെടുത്താന്‍ സമ്മര്‍ദം: വക്കം
തിരുവനന്തപുരം: നാളികേരം, റബ്ബര്‍ തുടങ്ങിയവയെ പ്രത്യേക ഉല്‍പന്നങ്ങളുടെ പട്ടികയില്‍ പെടുത്തന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. സിപിഐയിലെ കെ.പി രാജേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രവിപണിയിലെ കടുത്ത മത്സരത്തെ നേരിടാനാണ് ഇവയെ പ്രത്യേക പട്ടികയില്‍ പെടുത്താന്‍ സമ്മര്‍ദം ചെലുത്തുന്നത്. ഹോംഗോംങില്‍ നടന്ന ലോകവ്യാപാര സമ്മേളനം വ്യാപാരസംഘടനയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് കാര്‍ഷികവിളകളുടെ പ്രത്യേക പട്ടികയുണ്ടാക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഈ വിളകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ലഭ്യമാക്കുന്നതിനാണ് ഇതെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications