നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസി ഒറ്റക്ക് മത്സരിക്കും
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ കെ.കരുണാകരന്റെ സാന്നിധ്യത്തില്‍ ഫിബ്രവരി 20ന് ചേര്‍ന്ന ഡിഐസി യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകില്ലെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു തീരുമാനവും സ്വീകരിക്കില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഇടത്മുന്നണിയുമായി ഉണ്ടാക്കിയ സഖ്യം തങ്ങളായിട്ട് തകര്‍ക്കില്ല. സിപിഎം പറഞ്ഞാന്‍ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണ്.
ഒരു മുന്നണിയിലുമെടുക്കാന്‍ ആര്‍ക്കും അപേക്ഷ നല്‍കില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചാല്‍ വരേണ്ടവര്‍ വഴിക്കുവരും. തനിച്ചു മത്സരിച്ച് ജയിക്കാമെന്ന് അവകാശവാദം മുഴക്കുന്നില്ല. എന്നാല്‍ അവകാശവാദം മുഴക്കുന്ന പലരേയും വീട്ടിലിരുത്താന്‍ ഡിഐസിക്ക് സാധിക്കും.
യുഡിഎഫിനോടുള്ള വിരോധത്തിന്റെ പേരില്‍ തങ്ങളുടെ അക്കൗണ്ടില്‍ നിന്നുളള പണം കൊണ്ട് സ്റേജും മൈക്കും വച്ച് എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള വിശാലമനസ്കത ഡിഐസിക്കില്ല.
1969ല്‍ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിച്ച് കോണ്‍ഗ്രസിനൊപ്പം പോയവരാണ് സിപിഐയും ആര്‍എസ്പിയും. കോണ്‍ഗ്രസിനൊപ്പം നിന്ന് ആറുവര്‍ഷക്കാലം മുഖ്യമന്ത്രിപദം കൈക്കലാക്കിയവരാണ് സിപിഐ. അച്യുതമേനോന്റെ കാലം മുതല്‍ സന്ദര്‍ഭത്തിനൊത്ത് മാറാന്‍ സിപിഐക്കു കഴിയുന്നുണ്ടെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications