രതീഷ് വധം: എട്ട് സിപിഎംകാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
തലശേരി: കതിരൂര്‍ വേറ്റുമ്മല്‍ ആണിക്കാംപൊയില്‍ ഗീതാലയത്തില്‍ രവീന്ദ്രന്റെ മകന്‍ ടി.കെ രതീഷിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് തലശേരി പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
പിഴയായി ലഭിക്കുന്ന തുകയില്‍ 15 ലക്ഷം രൂപ രതീഷിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സംഭവത്തില്‍ പരിക്കേറ്റ മുഖ്യസാക്ഷിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ കതിരൂര്‍ പുല്ല്യോടി പൊന്നോന്‍വിട ഗുരുനാനാക്, പുല്ല്യോടി കുനിയില്‍ മേനാച്ചേരി സൂരജ്, പൊന്ന്യം പുല്ല്യോടി ഇട്ടാപ്പുറത്ത് ഇക്ബാല്‍, പുല്ല്യോട് ഷൈമാലയത്തില്‍ കെ.എം ഷീജന്‍, പൊന്ന്യം കണ്ണോത്ത് കെ.പ്രശാന്ത്, ചോയ്യാടം സോപാനത്തില്‍ സി.വി മാനസന്‍, ചോയ്യാടം മുള്ളന്‍വീട്ടില്‍ കോട്ടായി ഷാജി, പുല്ല്യോട് കളത്തില്‍ മീത്തല്‍വീട്ടില്‍ എം.ഷൈജു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2201 ഡിസംബര്‍ 14ന് രാത്രി വേറ്റുമ്മലില്‍ വച്ച് ബിജെപി പ്രവര്‍ത്തകനെ അന്വേഷിച്ചിറങ്ങിയ സംഘം ആളുമാറി രതീഷിനെ കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications