വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധന: വേണുഗോപാല്‍
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ടൂറിസം വകുപ്പുമന്ത്രി കെ.സി വേണുഗോപാല്‍ നിയമസഭയില്‍ അറിയിച്ചു.
2006ല്‍ വിനോദസഞ്ചാരികളുടെ എണ്ണം എട്ടുലക്ഷമാകുമെന്നാണ് കരുതുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2004ല്‍ ടൂറിസ്റുകളുടെ എണ്ണത്തില്‍ 17.28 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ അര്‍ഹതയുള്ള ആയുര്‍വേദ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്.
ആലപ്പുഴയില്‍ ഒരു ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടും വാഗമണില്‍ ആയുര്‍വേദ റിസോര്‍ട്ടും നെല്ലിയാമ്പതിയില്‍ സുഗന്ധവിളകളുടെ തോട്ടവും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തുകഴിഞ്ഞു.
ഗുരുവായൂരിലെ ആനത്താവളമായ പുന്നത്തൂര്‍കോട്ടയുടെ പുനരുദ്ധാരണത്തിന് 551 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് പുറമേ മെഡിക്കല്‍ ടൂറിസം, വഴിയോരം പദ്ധതികളില്‍ ടൂറിസം വളര്‍ച്ചക്ക് ഉതകുന്ന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications