കുടുംബശ്രീ പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും: കുട്ടി അഹമ്മദ് കുട്ടി
തിരുവനന്തപുരം: ഇപ്പോള്‍ ഗ്രാമങ്ങളില്‍ മാത്രം നടപ്പാക്കിവരുന്ന കുടുംബശ്രീ പദ്ധതി നഗരപ്രദേശത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് പൊതുവിപണി കണ്ടെത്തി പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കും. ഉല്‍പന്നങ്ങള്‍ക്ക് പൊതുവാണിജ്യനാമം നല്‍കും.
ദരിദ്രജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമപദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications