ലാവ്ലിന്‍: നിയമസഭയില്‍ ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: ലാവ്ലിന്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് നേതാവ് എം.എം ഹസനാണ് ചര്‍ച്ച തുടങ്ങിവച്ചത്.
ലാവ്ലിന് പുറമെ കുറ്റ്യാടി പദ്ധതിയിലെ അഴിമതികളെക്കുറിച്ചും സഭ ചര്‍ച്ച ചെയ്യുന്നുണ്ട്. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഫിബ്രവരി 21 ചൊവ്വാഴ്ച സഭയില്‍ ഹാജരായിട്ടുണ്ട്. രാവിലെ ചോദ്യോത്തര വേളക്കും ശ്രദ്ധ ക്ഷണിക്കലിനും ശേഷമാണ് ലാവ്ലിനെക്കുറിച്ച് ചര്‍ച്ചയാരംഭിച്ചത്.
ഭൂമി വില പുതുക്കി നിശ്ചയിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രി സി.എഫ് തോമസ് നിയമസഭയില്‍ അറിയിച്ചു.
പരിസ്ഥിതി നിയമത്തിന്റെ കരട്രൂപം ആയിട്ടുണ്ടെന്നും പരിസ്ഥിതി സംരക്ഷണത്തിന് വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുമെന്നും വനംമന്ത്രി സുജനപാല്‍ അറിയിച്ചു. സംസ്ഥാനത്ത് ചന്ദനത്തൈലം നിര്‍മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications