ഭാര്യയേയും മക്കളേയും ഗൃഹനാഥന്‍ വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: ഗുരുവായൂരിലെ താമരയൂരില്‍ ഭര്‍ത്താവ് ഭാര്യേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തി.
ആലത്തി ശങ്കുരുവിന്റെ മകള്‍ ഷീല, മക്കളായ അനീഷ, ഷിനിഷ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഷീലയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ വെട്ടേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താമരയൂരിലെ ഷീലയുടെ വീട്ടില്‍ വച്ച് കുടുംബവഴക്കിനെ തുടര്‍ന്നാണ് അനില്‍കുമാര്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയത്. മക്കളെ വെട്ടിക്കൊന്ന ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഷീലയേയും വെട്ടുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഷീലയുടെ അമ്മ കുറുമ്പയും ചേച്ചി ലക്ഷ്മിയും സമീപത്തുണ്ടായിരുന്നുവെങ്കിലും അനില്‍കുമാറിനെ തടയാനായില്ല.
മക്കളേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തനിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications