Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിസ്ഥിതിപ്രശ്നം പഠിക്കാന്‍ നാലംഗ കമ്മറ്റി: സുജനപാല്‍

തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോടുള്ള ഇരുമ്പ്, സ്റീല്‍ കമ്പനികള്‍ പരിസ്ഥിതിപ്രശ്നം സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നാലംഗ കമ്മററിയെ നിയോഗിച്ചതായി വനംവകുപ്പുമന്ത്രി എ.സുജനപാല്‍ നിയമസഭയില്‍ പറഞ്ഞു. സിപിഎമ്മിലെ വി. ചെന്താമരാക്ഷന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു സുജനപാല്‍.

കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുജനപാല്‍ പറഞ്ഞു.

മാര്‍ച്ച് 31ന് മുന്‍പ് വയനാട് ജില്ലയിലെ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് 2300 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന് പിന്നോക്കക്ഷേമ വകുപ്പുമന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു.

വയനാട്ടിലെ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ 9500 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.എം മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+