Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്താക്കിയ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെടുക്കില്ല

തിരുവനന്തപുരം: 2001ലെ പണിമുടക്കിനിടയില്‍ സഹപ്രവര്‍ത്തകനെ ആക്രമിച്ചതിന് പുറത്താക്കിയ ആറ് സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെ ആറുമാസത്തെ തടവിന് കോടതി ശിക്ഷിച്ച ശേഷമാണ് ഇവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. 1998ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കുറ്റക്കാരായ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഈ ഉത്തരവ് പുറത്തിറക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും വക്കം പറഞ്ഞു.

തങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരു വനിതാജീവനക്കാരിയെ ഈ സര്‍ക്കാര്‍ ജീവനക്കാര്‍ ഇഷ്ടിക കൊണ്ട് പുറത്ത് ഇടിച്ചതിനെ തുടര്‍ന്നാണ് ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+