ഗ്രീസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം
ഏഥന്‍സ്: വടക്കുകിഴക്കന്‍ ഗ്രീസില്‍ സൈനികഹൈലികോപ്ററര്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഒരാളെ കാണാതായി.
അലക്സാഡ്രിയയിലെ ഒരു സൈനികത്താവത്തില്‍ നിന്ന് തിങ്കളാഴ്ചയാണ് ഒരു സൈനികദൗത്യവുമായി ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. രണ്ട് പരിശീലകരും പരിശീലനം നേടുന്ന രണ്ടുപേരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കുറച്ചുസമയത്തിന് ശേഷം ഹെലികോപ്റ്റര്‍ റഡാര്‍ സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമാവുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു വയലില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരാളെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.
സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ തകരാന്‍ കാരണമായതെന്നു കരുതുന്നതായി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications