മുംബൈ ഓഹരിസൂചിക പുതിയ ഉയരത്തില്‍
മുംബൈ: സ്റോക്ക് എക്സ്ചേഞ്ച് സൂചിക ഫിബ്രവരി 22 ബുധനാഴ്ച തുടക്കത്തില്‍ തന്നെ ഉയര്‍ന്ന് 10207.26 എന്ന പുതിയ റെക്കോഡിലെത്തി. ഇതുവരെ 10195.51 എന്നതായിരുന്നു ഏറ്റവും ഉയര്‍ന്നസൂചിക.
വിദേശഓഹരികള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായതും ഫിബ്രവരിയിലെ കരാര്‍ വ്യാഴാഴ്ച അവസാനിക്കുന്നതുമാണ് വിപണിയെ ഉയരത്തിലെത്തിച്ചത്.
വചൊവ്വാഴ്ച 10168.11 എന്ന നിലയില്‍ ക്ലോസ് ചെയ്ത സൂചിക 10179.26 എന്ന നിലയിലാണ് തുറന്നത്. പിന്നീട് രാവിലെ പത്തുമണിക്ക് ശേഷം ഇത് 10,207ല്‍ എത്തുകയായിരുന്നു.












Click it and Unblock the Notifications