ഐഐഎസ്സി ആക്രമണം: ബംഗ്ലാദേശിന് പങ്കില്ല
ദില്ലി: ബാംഗ്ലൂരിലെ ഐഐഎസ്സി ആക്രമണത്തിന് പിന്നില്‍ ബംഗ്ലാദേശിന് പങ്കില്ലെന്ന് ആഭ്യന്തരസഹമന്ത്രി ശ്രീപ്രകാശ് ജെയ്സ്വാള്‍ പറഞ്ഞു. രാജ്യസഭയില്‍ ഫിബ്രവരി 22 ബുധനാഴ്ച ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പാക് തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഐഐഎസ്സി ആക്രമണത്തിന് പിന്നില്‍ ബംഗ്ലാദേശിലെ തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്നുള്ള യാതൊരു തെളിവുകളും ഇതുവരെ അന്വേഷണത്തില്‍ നിന്ന് ലഭിച്ചിട്ടില്ല.
തീവ്രവാദി ആക്രമണം തടയുന്നതിനായി പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുളളതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications