ഓഹരിത്തട്ടിപ്പ്; മൂന്ന് സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ്
ദില്ലി: ഐഡിഎഫ്സി, യെസ് ബാങ്ക് എന്നിവിടങ്ങളി ലെ ഐപിഒ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ മൂന്ന് നഗരങ്ങളില്‍ റെയ്ഡ് നടത്തി.
അഹമ്മദാബാദ്, മുംബൈ, ദില്ലി എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. അഹമ്മദാബാദില്‍ 15 സ്ഥലങ്ങളിലും മുംബൈയില്‍ അഞ്ചിടങ്ങളിലും ദില്ലിയില്‍ ഒരിടത്തുമാണ് റെയ്ഡ് നടത്തിയത്. ബാങ്ക് മാനേജര്‍മാരുടെ വീടുകളും റെയ്ഡ് നടത്തിയവയില്‍ ഉള്‍പ്പെടുന്നു.
റെയ്ഡിനെ തുടര്‍ന്ന് ഭാരത് ഓവര്‍സീസ് ബാങ്ക്, വിജയാ ബാങ്ക് എന്നീ ബാങ്കുകളിലെ ചില ഉദ്യോഗസ്ഥരുടെ പേരില്‍ സിബിഐ കേസെടുത്തിട്ടുണ്ട്.
അനധികൃതമായി ലഭിച്ച ബാങ്കോഹരികളിലൂടെ ചിലര്‍ക്ക് 32 കോടി ലഭിച്ചുവെന്ന ആരപോണത്തെ തുടര്‍ന്നാണ് സിബിഐ റെയ്ഡ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം പറഞ്ഞിരുന്നു.












Click it and Unblock the Notifications