കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരില്‍ സൈനികരുടമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ നേതാവടക്കം നാല് ഭീകരര്‍ കൊല്ലപ്പെട്ടു.
പൂഞ്ച്, ഉദംപൂര്‍ ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പൂഞ്ചിലെ സുരാക്കോട്ടില്‍ സൂചന ലഭിച്ചതനുസരിച്ച് എത്തിയ സൈനികരും മുജാഹുദ്ദീന്‍ ഭീകരരുമായുണ്ടായ ഏററുമുട്ടലിലാണ് നേതാവടക്കം രണ്ടുഭീകരര്‍ കൊല്ലപ്പെട്ടത്. മുജാഹുദ്ദീന്‍ ഏരിയാ കമാന്‍ഡര്‍ അബു ഉസ്മയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
ഉദംപൂരിലെ മാന്‍ഹോറില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications