സിനിമാതാരം ബൈജു കോടതിയില്‍ കീഴടങ്ങി
തിരുവനന്തപുരം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സിനിമാ നടന്‍ ബൈജു കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മുന്‍പാകെ ഫിബ്രവരി 22 ബുധനാഴ്ച ഉച്ചയോടെയാണ് ബൈജു കീഴടങ്ങിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്.സോമന്‍ ബൈജുവിന് ജാമ്യം അനുവദിച്ചു.
2005 നവംബര്‍ ആറിന് ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ക്ലബില്‍ വച്ച് പ്രവാസി മലയാളിയായ മധു മോഹന്‍ നായരെ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ പൊലീസ് കേസ് രജ-ിസ്റ്റര്‍ ചെയ്തത്.
ബൈജ-ുവിനെതിരെയുള്ള കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലൈസന്‍സുള്ള തോക്കാണെങ്കിലും ഇതെപ്പറ്റി പൊലീസ് സ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനും ബൈജുവിനെതിരെ കേസുണ്ട്.












Click it and Unblock the Notifications