Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ശമ്പളത്തോടൊപ്പം നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മാര്‍ച്ച് മാസത്തിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫിബ്രവരി 22 ബുധനാഴ്ച മന്ത്രിസഭാ തിരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല കുടിശിക നല്‍കുന്നത് സംബന്ധിച്ച് മാര്‍ച്ച് ഒന്നിന് സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തും.

ലാവ്ലിന്‍ ഇടപാടിനെപ്പററിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനം നീണ്ടുപോകില്ല. രാഷ്ട്രീയപകപോക്കലിനായി ഈ പ്രശ്നം ഉപയോഗിക്കില്ല.

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന എയര്‍ കേരള കമ്പനി രജിസ്റര്‍ ചെയ്തുകഴിഞ്ഞു. എയര്‍ ഇന്ത്യാ എക്സ്പ്രസിനോട് കേന്ദ്രസര്‍ക്കാര്‍ എടുത്ത സമീപനം എയര്‍ കേരളയോടും വേണം. ലാഭം ഉണ്ടാക്കുന്നതിനുപരിയായി ഗള്‍ഫ് രാജ്യങ്ങളിലുളളവരെ സഹായിക്കാനാണ് എയര്‍ കേരള തുടങ്ങുന്നത്. വിമാനക്കൂലി കാരണം കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നാട്ടിലേക്ക് വരാത്തവര്‍ക്കായി എയര്‍ കേരള കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+