കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ പണിമുടക്കും
തിരുവനന്തപുരം: ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഫിബ്രവരി 22 ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. കെഎസ്ആര്‍ടിസി സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
ദേശസാല്‍കൃത റൂട്ട് പ്രശ്നത്തിന് പുറമെ ശമ്പള പരിഷ്കരണം നടത്തുക, ഡിഎ കുടിശിക നല്‍കുക, ബസ് ബോഡി നിര്‍മ്മാണം സര്‍ക്കാര്‍ നേരിട്ടു നടത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.
പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എന്‍.ശക്തന്‍ നേതാക്കളുമായി ബുധനാഴ്ച ഉച്ചക്ക് ചര്‍ച്ച നടത്തും.












Click it and Unblock the Notifications