കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫിബ്രവരി 22 ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എന്‍.ശക്തനുമായി ബുധനാഴ്ച സംഘടനാനേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.
ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ തൊഴിലാളിനേതാക്കളുടെ അഭിപ്രായം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications