ലാവ്ലിന്‍ പ്രശ്നത്തില്‍ അന്വേഷണം നേരിടാന്‍ തയ്യാര്‍: പിണറായി
തിരുവനന്തപുരം: ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
ലാവ്ലിന്‍ ഇടപാടിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം ഉദ്ദേശിച്ച ഫലം നല്‍കാത്തതു കൊണ്ടാണ് സര്‍ക്കാര്‍ നിയമസഭാ സമ്മേളത്തിന്റെ അവസാനദിവസം ഇത് സംബന്ധിച്ച ചര്‍ച്ച വച്ചത്. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷമായി ലാവ്ലിന്‍ സംബന്ധമായ എല്ലാ കാര്യങ്ങളും യുഡിഎഫിന്റെ പക്കലാണ്. ഇതുവരെ മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ ഇക്കാര്യം കുത്തിപ്പൊക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.
സിപിഎം ലാവ്ലിന്‍ സംബന്ധിച്ച ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങള്‍ക്ക് മുന്‍പാകെ പറയാന്‍ സിപിഎം തയ്യാറാണ്. മലബാര്‍ കാന്‍സര്‍ സെന്ററിന് കിട്ടേണ്ട പണം ചെന്നൈയിലെ ഏജന്‍സിക്ക് കിട്ടിയെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍ ഇതെപ്പറ്റി ഇത്രകാലം അന്വേഷിക്കാതിരുന്നതെന്താണെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications