ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടെയും ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് ഫിബ്രവരി 22 ബുധനാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചു. ആര്‍.നാരായണന്‍ അധ്യക്ഷനായുള്ള കമ്മീഷനാണ് ശമ്പളപരിഷ്കരണത്തെ കുറിച്ച് പഠിച്ചത്.
ഉച്ചക്ക് 12 മണിയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് ആര്‍.നാരായണന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ശമ്പളപരിഷ്കരണത്തെ പറ്റി ഉടന്‍ തീരുമാനിക്കുമെന്നും മാര്‍ച്ചിലെ ശമ്പളം പുതിയ നിരക്കില്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ശമ്പളകമ്മീഷന്റെ കാലാവധി തീര്‍ന്ന 2002 മാര്‍ച്ച് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.












Click it and Unblock the Notifications