സാധാരണക്കാര്‍ക്കും മികച്ച ചികിത്സ നല്‍കണം: തിരുവഞ്ചൂര്‍
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് പരിമിതികള്‍ ഏറെയുണ്ടെങ്കിലും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് ആരോഗ്യമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ പുതുതായി ആരംഭിച്ച ശിശുരോഗ തീവ്രപരിചരണ യൂണിറ്റിന്റെയും ഔട്ട് ബോണ്‍ നഴ്സറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഡോക്ടര്‍മാര്‍ കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കണം.സാധരണക്കാര്‍ക്ക് നല്ല ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഡോക്ടര്‍മാരും ജീവനക്കാരും ശ്രമിക്കണം.
ആരോഗ്യ രംഗം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications