ഓഹരി കുംഭകോണക്കേസില്‍ ഏഴുപേര്‍ അറസ്റില്‍
ദില്ലി: ഐഡിഎഫ്സി, യെസ് ബാങ്ക് ഐപിഒ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ ഏഴുപേരെ അറസ്റ് ചെയ്തു. ഇവരെ റിമാന്റ് ചെയ്യാനാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹാജരാക്കും.
ഓഹരിതട്ടിപ്പ് നടത്തി 32 കോടി രൂപ ചിലയാളുകള്‍ക്ക് ലഭ്യമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈദരാബാദ്, ദില്ലി, മുംബൈ എന്നിവിടങ്ങളിലെ 27 സ്ഥലങ്ങളില്‍ ഫിബ്രവരി 22 ബുധനാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ രണ്ടുകേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെയാണ് അറസ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായ രൂപാല്‍ബായ് പാഞ്ചല്‍ ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications