കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂട്ടാസിംഗിന്റെ രാജി സ്വന്തം തീരുമാനപ്രകാരം: മന്‍മോഹന്‍ സിംഗ്

  • By Staff
Google Oneindia Malayalam News

ദില്ലി: ബൂട്ടാസിംഗ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചത് സ്വന്തം തീരുമാനപ്രകാരമായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ബൂട്ടാസിംഗിന്റെ രാജിയോടെയും ബീഹാര്‍ തിരഞ്ഞെടുപ്പോടെയും ഈ സംഭവത്തിനുളള പ്രസക്തിയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷാംഗങ്ങള്‍ ഈ പ്രശ്നം ഉയര്‍ത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഈ പ്രശ്നത്തില്‍ സുപ്രീംകോടതി വിധി എതിരഭിപ്രായമില്ലാതെയായിരുന്നില്ല. വിധി പ്രസ്താവിച്ച ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ ഈ വിധിക്ക് അനുകൂലഅഭിപ്രായമല്ലാ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇത് സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. ജഡ്ജിമാരുടേത് സത്യസന്ധമായ അഭിപ്രായവ്യത്യാസമായിരിക്കാം. ബൂട്ടാസിംഗ് പ്രശ്നത്തില്‍ അവസാന തീരുമാനത്തിലെത്തുന്നതിന് മുന്‍പ് ഇക്കാര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X