ഫോണ്‍ ചോര്‍ത്തല്‍: അമര്‍ സിംഗിന്റെ സംഭാഷണമുള്‍ക്കൊള്ളുന്ന സിഡി പുറത്തായി
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ സംഭാഷണം ഉള്‍ക്കൊളളുന്ന ഒരു ഓഡിയോ സിഡി ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് ലഭിച്ചു. ഫോണ്‍ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട സിഡിയാണ് ചാനലിന് ലഭിച്ചത്.
ഒരു കോടതിവിധിയെ സ്വാധീനിക്കാന്‍ അലാഹാബാദ് ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കുന്നത് സംബന്ധിച്ച് യുപി മുഖമന്ത്രി മുലായം സിംഗ് യാദവുമായി അമര്‍ സിംഗ് നടത്തുന്ന സംഭാഷണങ്ങള്‍ സിഡിയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായപ്രമുഖനായ അനില്‍ അംബാനിയുമായി ബിസിനസ് സംബന്ധമായി നടത്തുന്ന ചര്‍ച്ചകളും ചില ചലച്ചിത്ര നടിമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഡിസിയിലുണ്ട്.
ഈ സിഡി സംപ്രേഷണം ചെയ്യരുതെന്നും ഫോണ്‍ചോര്‍ത്തല്‍ കേസ് കൈകാര്യം ചെയ്യുന്ന സുപ്രീംകോടതി മുന്‍പാകെ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് അമര്‍ സിംഗ് ടിവി ചാനലിന് നോട്ടീസയച്ചിട്ടുണ്ട്.












Click it and Unblock the Notifications