Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ്റി മസ്ജിദ് പ്രശ്നം: ലോക്സഭയില്‍ ബഹളം

ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനിക്കെതിരെ നടപടിയെടുക്കാത്തതിന് സിബിഐയോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരമാവശ്യപ്പെട്ടതിനെക്കുറിച്ച് പ്രതിപക്ഷം ലോക്സഭയില്‍ ബഹളമുണ്ടാക്കിി. ഇതെത്തുടര്‍ന്ന് സഭാനടപടികള്‍ 11.30 വരെ നിര്‍ത്തിവച്ചു.

ഫിബ്രവരി 23 വ്യാഴാഴ്ച സഭ സമ്മേളിച്ചയുടന്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷമൊന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബാബ്റി മസ്ജിദ് പ്രശ്നത്തില്‍ പ്രധാനമന്ത്രി വിശദീകരണമാവശ്യപ്പെട്ടെന്നുള്ള റിപ്പോര്‍ട്ടുകളുള്ള പത്രങ്ങള്‍ വീശിയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇതെത്തുടര്‍ന്ന് ഭരണപക്ഷത്തെ അംഗങ്ങളും പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞു. ചോദ്യോത്തരവേള ഒഴിവാക്കണമെന്ന് സിപിഎം അംഗങ്ങള്‍ ബഹളത്തിനിടക്ക് ആവശ്യപ്പെട്ടു.

ക്വത്രോച്ചി പ്രശ്നത്തില്‍ സിബിഐ നടപടികളില്‍ ഇടപെടില്ലെന്ന് പറയുന്ന കേന്ദ്രം അതേ സിബിഐ വഴി അദ്വാനിക്കെതിരെ തിരിയുകയാണെന്ന് ബിജെപി ലോക്സഭാ ഉപനേതാവ് വി.കെ മല്‍ഹോത്ര ആരോപിച്ചു.

പ്രധാനമന്ത്രിയുടേയും സോണിയാഗാന്ധിയുടേയും രാജികളാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് സഭ 11.30 വരെ ഡപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിംഗ് അത്വാള്‍ നിര്‍ത്തിവക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+