Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന് എംപിമാര്‍

ദില്ലി: റെയില്‍വേ ബജറ്റ് അവതരിപ്പിക്കാനിരിക്കെ കേരളത്തിന് പ്രത്യേക റെയില്‍സോണ്‍ വേണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവള വികസനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സെന്‍ട്രല്‍ അക്വേറിയം തിരുവനന്തപുരത്ത് നിന്ന് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി ക്ഷമാപൂര്‍വം കേട്ടുവെന്നും പ്രശ്നത്തില്‍ ഇടപെടാമെന്ന് ഉറപ്പുതന്നുവെന്ന് സിപിഎം എംപിയായ പി.കരുണാകരന്‍ പറഞ്ഞു.

മൂന്ന് ഡിവിഷനുകളുണ്ടെങ്കിലേ പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കാനാകൂയെന്നാണ് വ്യവസ്ഥയെന്നും ഇപ്പോള്‍ കേരളത്തില്‍ സേലം, പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളുളളതിനാല്‍ തങ്ങളുടെ ആവശ്യം ന്യായമാണെന്നും എംപിമാര്‍ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രത്തോട് പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+