ശങ്കരരാമന്‍ വധക്കേസ് മാര്‍ച്ച് മൂന്നിലേക്ക് മാറ്റി
പോണ്ടിച്ചേരി: ശങ്കരരാമന്‍ വധക്കേസ് വിചാരണ പോണ്ടിച്ചേരി സെഷന്‍സ് കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവച്ചു. കേസിന്മേലുള്ള ജാമ്യാപേക്ഷകളില്‍ വാദം കേട്ട ശേഷമാണ് കോടതി കേസ് മാറ്റിയത്.
കേസ് ഫിബ്രവരി 23 വ്യാഴാഴ്ച വിചാരണക്കായി എടുത്തപ്പോള്‍ ജയേന്ദ്ര സരസ്വതി, വിജയേന്ദ്ര സരസ്വതി, സുന്ദരേശ അയ്യര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ ഹാജരാകാത്ത പ്രതികള്‍ക്ക് വേണ്ടി അഡ്വേക്കേറ്റുമാര്‍ ഹാജരാകാന്‍ കഴിയാത്തതിന്റെ കാരണം ബോധിപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വേക്കേറ്റ് ബാലസുന്ദരം പ്രതികള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ എതിര്‍ത്തു. താന്‍ വാദം നടത്താന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ വക്കീല്‍ പറഞ്ഞു.












Click it and Unblock the Notifications