പക്ഷിപ്പനി തടയാന്‍ നടപടികള്‍ സ്വീകരിച്ചു: ഗൗരിയമ്മ
തിരുവനന്തപുരം: പക്ഷിപ്പനി കേരളത്തില്‍ പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു.
ഇന്ത്യയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലെക്ക് കൊണ്ടുവരുന്ന കോഴികളേയും കോഴിത്തീറ്റകളും വളമായി കൊണ്ടുവരുന്ന കോഴിക്കാഷ്ഠവും കര്‍ശനമായി തടയും. ഇതിനായി ചെക്ക് പോസ്റുകളില്‍ കളക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കോഴി, കോഴിമുട്ട എന്നിവ കര്‍ശനമായ പരിശോധനയ്ക്ക് ശേഷമേ സംസ്ഥാനത്തേയ്ക്ക് കടത്തി വിടുകയുള്ളൂ. കോഴികള്‍ക്ക് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ചെക്ക്പോസ്റുകളില്‍ ഹാജരാക്കിയാലേ ഇവയെ സംസ്ഥാനത്തേക്ക് കടത്തുകയുള്ളൂവെന്നും ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications