സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കയടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്സി വഴി നിയമനം കിട്ടുന്നവരില്‍ മൂന്നിലൊരു ഭാഗം ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നുള്ളു. ഇതൊഴിവാക്കാനായി കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കും. പുതിയ ശമ്പള കമ്മിഷന്റെ റിപ്പോര്‍ട്ടനുസരിച്ച് പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്ന ശമ്പളം ഇവര്‍ക്ക് നല്‍കും.
ഇപ്പോള്‍ 10,000 രൂപയാണ് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന വേതനം. ഇത് 12,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതിനെക്കാള്‍ കൂടിയ തുകയായിരിക്കും ഇവര്‍ക്ക് ലഭിക്കുക.
മുന്‍പ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പിജി പഠനത്തിന് ചേരാന്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീടതില്‍ ചില നിബന്ധനകള്‍ കൊണ്ടു വന്നു. ഇത് ഡോക്ടര്‍മാര്‍ക്ക് തടസ്സമായി. ഇത് അംഗീകരിക്കാന്‍ സര്‍ക്കാരും തയാറല്ല. അതുകൊണ്ട് ഇത് നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണം കൊണ്ടു വന്നു. ഇത് ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications