Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൈക്കൊണ്ട ജനക്ഷേമ പരിപാടികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഏറ്റവും അടുത്ത് ഇടപഴകുന്ന സന്ദര്‍ഭമാണിപ്പോഴുള്ളത്. ഇത് കേരളത്തിന് ഗുണം ചെയ്തു. കേന്ദ്രത്തില്‍ നിന്ന കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായവും ലഭിച്ചിട്ടുണ്ട്.

ആര്‍ക്കും അസൗകര്യങ്ങളില്ലാത്ത സമയത്തായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. രണ്ടു ദിവസമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശത്തോട് പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിലപാടാണുള്ളത്. പൊലീസിനും രണ്ടദിവസമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല. ഡ്യൂട്ടിക്കായി പൊലീസുകാരെ വിന്യസിക്കുന്നതിനുള്ള ബുദ്ധിമുട്ടു കൊണ്ടാണിത്.

സാധാരണയായി കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന പ്രക്രിയയാണുള്ളത്. ആ സംവിധാനം തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് പൊതുവെയുള്ള അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+