സൂര്യനെല്ലി കേസ്: മൊഴികള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി
ദില്ലി: സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടി കീഴ്കോടതിയില്‍ നല്‍കിയ എല്ലാ മൊഴികളും ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍കേന്ദ്രമന്ത്രി പി.ജെ കുര്യന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. മൊഴികളുടെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കാനാണ് കുര്യന്റെ അഭിഭാഷകനോട് കോടതി ഉത്തരവിട്ടത്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കുര്യനനുകൂലമായാണോ തീരുമാനമെടുത്തതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.












Click it and Unblock the Notifications