ഡിഐസി പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞില്ലെന്ന് ഡിവൈഎഫ്ഐ
കൊല്ലം: ഡിഐസിയെ എല്‍ഡിഎഫില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ഡിവൈഎഫ്ഐ അഭിപ്രായം പറയേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതെക്കുറിച്ച് മാധ്യമങ്ങള്‍ വളച്ചൊടിച്ചു വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കെ.കരുണാകരനെ ഇടത്മുന്നണിയില്‍ ചേര്‍ക്കണമായിരുന്നവെന്നോ ഡിഐസി വോട്ടില്ലായിരുന്നുവെങ്കില്‍ പന്ന്യന്‍ തോല്‍ക്കുമായിരുന്നുവെന്നോ ഡിവൈഎഫ്ഐക്ക് അഭിപ്രായമില്ല.
കെ.കരുണാകരനും ഡിഐസിയും സര്‍ക്കാരിനെതിരായ ജനവികാരത്തോടൊപ്പം നിന്നതുകൊണ്ടാണ് രാഷ്ട്രീയപ്രസക്തിയുണ്ടായതെന്നും ഇത് തുടരണമെന്നും അല്ലാത്തപക്ഷം അവരുടെ പ്രസക്തി നഷ്ടപ്പെടുവമെന്നുമാണ് ഡിവൈഎഫ്ഐ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരൂഹമായ സ്വിറ്റ്സര്‍ലന്റ് യാത്ര സംബന്ധിച്ച് ഡിവൈഎഫ്ഐ ഉയര്‍ത്തിയ ചോദ്യങ്ങളെ അപ്രസക്തമാക്കി കാണിക്കാനാണ് മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications