പന്ന്യന്‍ ജയിച്ചത് ഡിഐസി കാരണം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിക്ക് പിന്നാലെ ഡിവൈഎഫ്ഐയും ഡിഐസിക്ക് പിന്തുണയുമായി രംഗത്ത്.
തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കരുണാകരന്റ സഹായമുണ്ടായിരുന്നില്ലെങ്കില്‍ സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പരാജയപ്പെടുമായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കൊല്ലത്ത് ഫിബ്രവരി 22 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരത്ത് ബിജെപിയുടെ രണ്ടര ലക്ഷം വോട്ട് യുഡിഎഫിന് മറഞ്ഞിട്ടും പന്ന്യന് ജിയക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയനിലപാടുകള്‍ കാരണമാണ്. ജനഹിതമനുസരിച്ച് നോക്കുകയാണെങ്കില്‍ നിലപാടുകള്‍ക്കാണ് പ്രാധാന്യം. ഇന്ദിരാകോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രസക്തി ആ പാര്‍ട്ടി യുഡിഎഫിന് വിരുദ്ധമാണെന്നതാണ്. അതുകൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഐസി സഹായം ആവശ്യമാണ്.
ഘടകകക്ഷികളുടെ എതിര്‍പ്പ് കാരണമാണ് ഇന്ദിരാകോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications