രാമചന്ദ്രന്‍ മാസ്ററുടെ ഹര്‍ജിയില്‍ ലോകായുക്തക്ക് നോട്ടീസ്
കൊച്ചി: മുന്‍ആരോഗ്യവകുപ്പു മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ ഹര്‍ജിയില്‍ ലോകായുക്ത, സംസ്ഥാന സര്‍ക്കാര്‍, മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
തനിക്കെതിരായി ലോകായുക്ത നടത്താനിരിക്കുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി രാമചന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. മാര്‍ച്ച് മൂന്നിന് ലോകായുക്ത നടത്താനിരിക്കുന്ന തെളിവെടുപ്പ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തനിക്കെതിരെ ലോകായുക്ത നടപടിയെടുത്തതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്രശ്നത്തില്‍ രാമചന്ദ്രന്‍ മാസ്ററുടെ ഓഫീസ് ഇടപെട്ടതായി ലോകായുക്ത വ്യക്തമാക്കിയിരുന്നു. ഈ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് രാമചന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications