സംസ്ഥാനത്ത് പുതിയ സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ശാസ്ത്രസാങ്കേതിക സര്‍വകലാശാല കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫിബ്രവരി 23 വ്യാഴാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കേണ്ടേതുണ്ട്. ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നതിലൂടെ സാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ ഈ സര്‍വകലാശാലയുടെ കീഴില്‍ വരും. ഇതിന്റെ കീഴില്‍ 81 എഞ്ചിനീയറിംഗ് കോളജ്, 29 എംസിഎകോളജ്, 19 എംബിഎ കോളജ് എന്നിവ അഫിലിയേറ്റ് ചെയ്യും. മറ്റ് സര്‍വകലാശാലകള്‍ നടത്തുന്ന എഞ്ചിനീയറിംഗ് കോളജുകളും സര്‍വകലാശാല സെന്ററുകള്‍ നടത്തുന്ന കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications