റഷ്യയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 27 പേര്‍ മരിച്ചു
മോസ്കോ: കനത്ത മഞ്ഞുവീഴ്ചയില്‍ മോസ്കോ ചന്തയിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 27 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ മഞ്ഞുകട്ടകള്‍ കുമിഞ്ഞുകൂടിയതാണ് മേല്‍ക്കൂര തകര്‍ന്ന് വീഴാന്‍ കാരണം.
കെട്ടിടത്തിനുള്ളില്‍ രക്ഷാ പ്രവര്‍ത്തകര്‍ ഇപ്പോഴും തെരച്ചില്‍ നടത്തുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications