ബെസ്റ് ബേക്കറി കേസില്‍ ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം തടവ്
മുംബൈ: ബെസ്റ് ബേക്കറി കേസില്‍ 10പേര്‍ കുററക്കാരാണെന്ന് മുംബൈയിലെ പ്രത്യേക കോടതി വിധിച്ചു. ഇവരില്‍ ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിനെതിരെലെ വ്യാജപ്രസ്താവന നടത്തിയതായും കോടതി കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തയാക്കി.
ഹരീഷ് ഗോസായ്, പങ്കജ് ഗോസായ്, ബാഡോ താക്കര്‍, ലാല വസവ, ശൈലേഷ് താഡ്വി, ജിതു ചൗഹാന്‍, യാസില്‍ കോകര്‍, ജഗദീഷ് രാജ്പുത്, ദിനേശ് രാജ്ബര്‍, ഷാന ബാരിയ എന്നിവരാണ് കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്.
കേസിലുള്‍പ്പെട്ടിരുന്ന ഏഴുപേരെ വെറുതെ വിട്ടു.
നേരത്തെ ഗുജറാത്തിലെ കോടതി ഈ കേസില്‍ എല്ലാവരേയും കുറ്റവിമുക്തരാക്കിയിരുന്നു.












Click it and Unblock the Notifications