റെയില്‍വേ ബജറ്റിന് ദീര്‍ഘവീക്ഷണമില്ല: ജെഡിയു
ദില്ലി: റെയില്‍വേ ബജറ്റ് ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് ജെഡിയു നേതാവ് ശരദ്പവാര്‍ പറഞ്ഞു.
ജനപ്രിയത മാത്രം കണക്കിലെടുത്തുള്ള ബജററാണ് ലാലു പ്രസാദ് അവതരിച്ചത്. രാജ്യത്തെ റെയില്‍വേ വികസനത്തിന് വേണ്ട യാതൊന്നു ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ടാണ് ബീഹാറിന് പുതുതായി 15 തീവണ്ടികള്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ജനങ്ങളും ലാലു പ്രസാദിന്റെ ഉദ്ദേശ്യങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ പ്രവൃത്തി കൊണ്ട് യാതൊരു പ്രയോജനവുമില്ല.
എന്‍ഡിഎ സര്‍ക്കാര്‍ റെയില്‍വേ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നുവെന്നും ലാലു പ്രസാദ് യാദവ് ഇവയൊന്നും തന്നെ നടപ്പാക്കിയില്ലെന്നും ശരത് യാദവ് പറഞ്ഞു.












Click it and Unblock the Notifications