കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ബാരാമുളളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരും ഒരു സ്ത്രീയുമടക്കം നാലുപേര്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫിബ്രവരി 23 വ്യാഴാഴ്ച സൂചന ലഭിച്ചതനുസരിച്ച് രാഷ്ട്രീയ റൈഫിള്‍സ്, ജാട്ട് ബറ്റാലിയന്‍ സൈനികര്‍ ബാരമുളളയിലെ ബന്ദിപ്പോറയിലെ ചാക്കിബ് പ്രദേശം വളയുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഭീകരരും സൈനികരും തമ്മില്‍ പരസ്പരമുണ്ടായ വെടിവയ്പിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ഏറ്റുമുട്ടിലിനിടെ സാറാ ബീഗം എന്ന സ്ത്രീയും വെടിയേററ് മരിച്ചു.












Click it and Unblock the Notifications